Pages

Saturday, May 22, 2010

പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

മാധ്യമം ദിനപത്രം (Saturday, May 22, 2010) എ.ആര്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു. 

രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്‌വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിന്നുപിഴക്കണമല്ലോ. എല്ലാവരും നേരും നെറിയും ആര്‍ജവവും കാണിച്ചാല്‍ മാധ്യമപ്പട ആപ്പീസ്‌പൂട്ടി കാശിക്ക് പോവേണ്ടിവരും. വിനോദാവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കും ഇതൊരാവശ്യമാണ്. സിനിമാവ്യവസായം വന്‍പ്രതിസന്ധി നേരിടാന്‍ ഒരു കാരണം ചാനല്‍ചര്‍ച്ചകള്‍ കൂടിയാണ്. അതിന്റെ അഡിക്റ്റുകളായി മാറിയ പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് മുഖംതിരിക്കുന്നു.
പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളിSocialTwist Tell-a-Friend

Friday, May 21, 2010

ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും

മാധ്യം ദിനപത്രത്തില്‍ (Friday, May 21, 2010) പി.കെ.പ്രകാശിന്റെ ലേഖനപരമ്പര ഇവിടെ കട്ടെഴുതുന്നു.


മാതൃഭൂമിയുടെ ചിന്തന്‍ബൈഠക് - ഭാഗം 2 / പി.കെ. പ്രകാശ്

പി.കെ. ബാലകൃഷ്ണന്‍ 'മാധ്യമ'ത്തിന്റെ ആദ്യ എഡിറ്ററായത് 'മാതൃഭൂമി'ക്ക് പിടിച്ചില്ല. അദ്ദേഹം ജമാഅത്തുകാര്‍ വിരിച്ച വലയില്‍ കുടുങ്ങിയതാണ്. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി-പത്രം പറയുന്നു. കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളില്‍ ഒരാളാണ് പി.കെ. ബാലകൃഷ്ണന്‍ എന്നത് സര്‍വാംഗീകൃതസത്യം. 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉള്‍പ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണന്‍ ആരെങ്കിലും വിരിച്ചവലയില്‍ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ബാലകൃഷ്ണന് വല യെറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ വെറുതെവിട്ടത് മഹാഭാഗ്യം. ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികള്‍ സ്വന്തം ചിന്തയോ കാഴ്ചപ്പാടോ ഇല്ലാതെ ചക്കരക്കും കള്ളിനും ചെത്തുന്നവരാണെന്ന് ആക്ഷേപിക്കുന്ന 'മാതൃഭൂമി' സ്വന്തം അനുഭവത്തില്‍ നിന്നാകുമോ ഇത് പറയുന്നത്?
ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവുംSocialTwist Tell-a-Friend

Thursday, May 20, 2010

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക് - ഭാഗം 01

മാധ്യം ദിനപത്രത്തില്‍ (Thursday, May 20, 2010) പി.കെ.പ്രകാശിന്റെ ലേഖനപരമ്പര ഇവിടെ കട്ടെഴുതുന്നു.

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.
മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക് - ഭാഗം 01SocialTwist Tell-a-Friend

Tuesday, May 18, 2010

വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്





(മെയ് 18-ലെ മാധ്യമം ദിനപത്രത്തില്‍ നിന്നും ഇവിടേക്ക് കട്ടെഴുതുന്നു.)


കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | പി. മുജീബുറഹ്മാന്‍ |

വികസനം വരുന്നത് ജനങ്ങള്‍ക്കും നാടിനുമെന്നാണ് സ്ഥിരംപല്ലവി. പക്ഷേ, വികസനത്തിന്റെ ഗുണം ലഭിക്കുന്നവര്‍ ചുരുക്കം ചിലരാണെന്നത് അനുഭവം. കെടുതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്കും. വികസനഭ്രാന്ത് ജനവിരുദ്ധമാകുന്നതിന്റെയും പതിവുകാഴ്ചയുടെ തനിയാവര്‍ത്തനമാണ് കിനാലൂരില്‍ നടന്നത്.

മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍. ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള  ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം. 
വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്SocialTwist Tell-a-Friend