Pages

Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Tuesday, May 18, 2010

വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്





(മെയ് 18-ലെ മാധ്യമം ദിനപത്രത്തില്‍ നിന്നും ഇവിടേക്ക് കട്ടെഴുതുന്നു.)


കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | പി. മുജീബുറഹ്മാന്‍ |

വികസനം വരുന്നത് ജനങ്ങള്‍ക്കും നാടിനുമെന്നാണ് സ്ഥിരംപല്ലവി. പക്ഷേ, വികസനത്തിന്റെ ഗുണം ലഭിക്കുന്നവര്‍ ചുരുക്കം ചിലരാണെന്നത് അനുഭവം. കെടുതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്കും. വികസനഭ്രാന്ത് ജനവിരുദ്ധമാകുന്നതിന്റെയും പതിവുകാഴ്ചയുടെ തനിയാവര്‍ത്തനമാണ് കിനാലൂരില്‍ നടന്നത്.

മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍. ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള  ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം. 
വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്SocialTwist Tell-a-Friend

Thursday, April 22, 2010

കണ്ടലില്‍ കുടിയിറക്ക്‌

(ടി.പി. പത്മനാഭന്‍മാസ്റ്റര്‍ മാതൃഭൂമിയില്‍ - 22-04-10- എഴുതിയത് ഇവിടെ കട്ടെഴുതുന്നു....)

പുന്നമരങ്ങള്‍ തിങ്ങിനില്‍ക്കുന്നതും കുളിര്‍മയുള്ളതും നറുമണം വീശുന്നതുമായ ചോല, ചെറിയ കണ്ണികളോടു കൂടിയ ഭംഗിയുള്ള വലകള്‍ വീശി പലതരം മീനുകളെ അകപ്പെടുത്താന്‍ നീണ്ട തോണിയിലെത്തുന്ന മീന്‍പിടിത്തക്കാര്‍, മഴയ്ക്കു മുന്‍പേ ചെളിക്കൂനകളുണ്ടാക്കി ഉപ്പിനേയും പ്രളയജലത്തേയും അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തുകള്‍ വിതയ്ക്കുന്നവര്‍, വിശാലമായ കറ്റക്കളത്തില്‍ വിളഞ്ഞ നെല്ല് പൊലിക്കൂട്ടുന്നവര്‍, മുറ്റിത്തഴച്ച കണ്ടല്‍ച്ചെടികളില്‍ കൂട്ടം കൂട്ടമായി ചേക്കേറുന്ന മൃദൃലങ്ങളായ തൂവലുകളോടുകൂടിയ നീര്‍പ്പറവകള്‍, മത്സ്യം കൊടുത്ത് പകരം കിട്ടിയ നെല്ലിന്റെ അരികൊണ്ട് പാകം ചെയ്ത വെളുത്ത നെല്ലരിച്ചോറിന് മീതെ അയിലമീനിട്ട് നെയ്ത്തുടുപ്പ് ചേര്‍ത്ത് പാകംചെയ്ത, പുളിങ്കറിയൊഴിച്ച് പൊരിച്ച ഉണക്കമീന്‍ കറിയോടുകൂടി ഊണു തയ്യാറാക്കിയിരുന്ന കുടുംബിനികള്‍, തീരത്തെ ഉയര്‍ന്ന പൊലിവുറ്റ മണല്‍പ്പരപ്പില്‍ യാതൊരല്ലലുമില്ലാതെ കിടന്നുറങ്ങുന്നവര്‍- സംഘകാലകൃതികളില്‍ 'നെയ്തല്‍' തിണകളിലെ ജീവിതരീതി വിവരിക്കുന്നതിങ്ങനെയാണ്.
കണ്ടലില്‍ കുടിയിറക്ക്‌SocialTwist Tell-a-Friend